ജര്‍മനിയിലെ തീപിടുത്തദുരന്തം: മൂന്ന് മലയാളികളുടെയും ഭൗതികശരീരങ്ങള്‍ നാട്ടിലേക്ക്; ഫ്ളൈറ്റ് വിവരങ്ങള്‍ ലഭ്യമായി; അഞ്ജലിയുടെയും സിവിന്റെയും മൃതദേഹങ്ങള്‍ ഒക്ടോബര്‍ 23 ന് വെള്ളിയാഴ്ച പുലര്‍ച്ചെയും നോവയുടേത് രാത്രിയിലും കൊച്ചിയിലെത്തും

News Photo 1 - Germany - Otta Nottathil - fire_bochum_three_malayalees_body_repartiation_kochi_oct_21_2026
ഫ്രാങ്ക്ഫര്‍ട്ട്/ബോഹും: ജര്‍മ്മനിയിലെ ബോഹുമില്‍ അപ്പാര്‍ട്ട്മെന്റിലുണ്ടായ തീപിടുത്തത്തില്‍ ദാരുണമായി ജീവന്‍ നഷ്ടപ്പെട്ട മൂന്ന് മലയാളി യുവതീയുവാക്കളുടെയും ഭൗതികശരീരങ്ങള്‍ നാട്ടിലെത്തിക്കുന്നതിനുള്ള വിമാന സര്‍വീസ് ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. എയര്‍ ഇന്ത്യ വിമാനങ്ങളില്‍ ഡല്‍ഹി വഴിയാണ് മൃതദേഹങ്ങള്‍ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ (കൊച്ചി) എത്തിക്കുന്നത്.

കൊല്ലം പെരിനാട് സ്വദേശിനി അഞ്ജലി ഷീല ജോയ്, എറണാകുളം കാലടി സ്വദേശി സിവിന്‍ ജോണി എന്നിവരുടെ മൃതദേഹങ്ങള്‍ ഒക്ടോബര്‍ 23 വെള്ളിയാഴ്ച പുലര്‍ച്ചെ 01:20~നും, ഇടുക്കി ഇരട്ടയാര്‍ സ്വദേശി നോവ സാബുവിന്റെ ഭൗതികശരീരം വെള്ളിയാഴ്ച രാത്രി 08:15~നും കൊച്ചിയിലെത്തിക്കും.

വിമാന സര്‍വീസ് സമയക്രമം (Flight Details) എല്ലാ സമയങ്ങളും അതാത് രാജ്യങ്ങളിലെ പ്രാദേശിക സമയമാണ്.

1. അഞ്ജലി ഷീല ജോയ്, 2. സിവിന്‍ ജോണി:

ഒക്ടോബര്‍ 21 (ബുധനാഴ്ച): ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് രാത്രി 21:15~ന് എയര്‍ ഇന്ത്യ (AI2030) വിമാനത്തില്‍ ഡല്‍ഹിയിലേക്ക് പുറപ്പെടും.

ഒക്ടോബര്‍ 22 (വ്യാഴാഴ്ച): രാവിലെ 10:40~ന് ഡല്‍ഹി വിമാനത്താവളത്തില്‍ എത്തും.

ഒക്ടോബര്‍ 22 (വ്യാഴാഴ്ച): ഡല്‍ഹിയില്‍ നിന്ന് രാത്രി 22:10~ന് എയര്‍ ഇന്ത്യ (AI2883) കണക്റ്റിംഗ് ഫ്ലൈറ്റില്‍ കൊച്ചിയിലേക്ക് പുറപ്പെടും.

കൊച്ചിയില്‍ എത്തുന്ന സമയം: ഒക്ടോബര്‍ 23 വെള്ളിയാഴ്ച പുലര്‍ച്ചെ 01:20 AMന് നെടുമ്പാശ്ശേരിയില്‍ എത്തും.

3. നോവ സാബു:

ഒക്ടോബര്‍ 22 (വ്യാഴാഴ്ച): ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് രാത്രി 21:15~ന് എയര്‍ ഇന്ത്യ (AI2030) വിമാനത്തില്‍ ഡല്‍ഹിയിലേക്ക് പുറപ്പെടും.

ഒക്ടോബര്‍ 23 (വെള്ളിയാഴ്ച): രാവിലെ 10:40~ന് ഡല്‍ഹി വിമാനത്താവളത്തില്‍ എത്തും.

ഒക്ടോബര്‍ 23 (വെള്ളിയാഴ്ച): ഡല്‍ഹിയില്‍ നിന്ന് വൈകുന്നേരം 17:00~ന് എയര്‍ ഇന്ത്യ (AI1738) കണക്റ്റിംഗ് ഫ്ലൈറ്റില്‍ കൊച്ചിയിലേക്ക് പുറപ്പെടും.

കൊച്ചിയില്‍ എത്തുന്ന സമയം: ഒക്ടോബര്‍ 23 വെള്ളിയാഴ്ച രാത്രി 08:15 ജങന് നെടുമ്പാശ്ശേരിയില്‍ എത്തും.
വെള്ളിയാഴ്ച കൊച്ചിയിലെത്തിക്കുന്ന മൂന്നു പേരുടെയും മൃതദേഹങ്ങള്‍ അവരുടെ കുടുംബാങ്ങങ്ങള്‍ ഏറ്റുവാങ്ങും. തുടര്‍ന്ന് സംസ്കാരത്തിനായി അവരുടെ സ്വന്തം ഭവനത്തിലേക്ക് കൊണ്ടുപോകും. മൂന്നു മൃതദേഹങ്ങളും വീട്ടിലെത്തിക്കുന്നത് നോര്‍ക്ക റൂട്സ് വിട്ടുനല്‍കുന്ന ആംബുലന്‍സ് വഴിയാണ്. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള സര്‍വ ചെലവുകളും കേരള സര്‍ക്കാര്‍ (നോര്‍ക്ക) ആണ് വഹിക്കുന്നത്.
News Photo 2 - Germany - Otta Nottathil - fire_bochum_three_malayalees_body_repartiation_kochi_oct_21_2026
ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി; ഏകോപനവുമായി നോര്‍ക്ക

ദുരന്തം നടന്ന് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ജര്‍മ്മന്‍ ക്രിമിനല്‍ പോലീസ്, ബോഹും സിവില്‍ രജിസ്ട്രേഷന്‍ ഓഫീസ് (Standesamt), ഫ്രാങ്ക്ഫര്‍ട്ടിലെ ബെസ്ററാറ്റുങ്സ് ഇന്‍സ്ററിറ്റ്യൂട്ട് (ഫ്യൂണറല്‍ ഹോം), ഫ്രാങ്ക്ഫര്‍ട്ടിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ഓഫീസ് എന്നിവരുടെ പൂര്‍ണ്ണ സഹകരണത്തോടെയാണ് സങ്കീര്‍ണ്ണമായ മുഴുവന്‍ നിയമ~രേഖാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയത്.

കേരള സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനുള്ള മുഴുവന്‍ കാര്‍ഗോ~ട്രാന്‍സ്പോര്‍ട്ട് ചെലവുകളും പ്രവാസി ക്ഷേമ വകുപ്പായ നോര്‍ക്ക റൂട്ട്സ് (ചഛഞഗഅ ഞീീേെ) ആണ് വഹിക്കുന്നത്. ജര്‍മ്മനിയിലെ ഔദ്യോഗിക സംവിധാനങ്ങളുമായും കോണ്‍സുലേറ്റുമായും വിമാനക്കമ്പനിയുമായും നിരന്തരം സമ്പര്‍ക്കം പുലര്‍ത്തി മുഴുവന്‍ നടപടികളും സമയബന്ധിതമായി ഏകോപിപ്പിച്ചത് നോര്‍ക്ക ജര്‍മ്മനി കോ~ഓര്‍ഡിനേഷന്‍ കൗണ്‍സില്‍ അംഗം ജോസ് കുമ്പിളുവേലില്‍ ആണ്.

വിമാനത്താവളത്തില്‍ എത്തുന്ന ഭൗതികശരീരങ്ങള്‍ ഏറ്റുവാങ്ങി അതത് വീടുകളിലേക്ക് എത്തിക്കുന്നതിനുള്ള ആംബുലന്‍സ് സൗകര്യങ്ങളും നോര്‍ക്കയുടെ നേതൃത്വത്തില്‍ ക്രമീകരിച്ചിട്ടുണ്ട്. നാടും വീടും വിട്ട് മറുനാട്ടില്‍ ജീവിതം കരുപ്പിടിപ്പിക്കാന്‍ എത്തി ദാരുണമായി പൊലിഞ്ഞുപോയ പ്രിയ മക്കളുടെ ചേതനയറ്റ ശരീരങ്ങള്‍ ഒരുനോക്ക് കാണാന്‍ കണ്ണീരോടെ കാത്തിരിക്കുകയാണ് കുടുംബാംഗങ്ങളും നാടും.
- dated 21 Oct 2026

Comments:

Keywords: Germany - Otta Nottathil - fire_bochum_three_malayalees_body_repartiation_kochi_oct_21_2026 Germany - Otta Nottathil - fire_bochum_three_malayalees_body_repartiation_kochi_oct_21_2026,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

travel_warning_germany_france_riots_oct_20_2026
ജര്‍മനി ഫ്രാന്‍സില്‍ 'യുദ്ധസമാനമായ' കലാപം; യാത്രാ മുന്നറിയിപ്പുമായി ജര്‍മ്മനി; പ്രതിഷേധം യൂറോപ്പിലാകെ പടരുന്നു; പ്രവാസികള്‍ക്കും ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും കര്‍ശന ജാഗ്രതാ നിര്‍ദ്ദേശം
good_salary_in_germany_different_income_categories_individuals_families_oct_21_2026
ജര്‍മനി ജര്‍മ്മനിയില്‍ നിങ്ങള്‍ മിഡില്‍ ക്ളാസ് ആണോ സമ്പന്നനാണോ? വരുമാന പരിധികള്‍ വ്യക്തമാക്കി പുതിയ പഠന റിപ്പോര്‍ട്ട്; ഒറ്റയ്ക്ക് താമസിക്കുന്നയാള്‍ക്ക് 3,630 യൂറോ വരെ ലഭിച്ചാല്‍ മിഡില്‍ ക്ളാസ്
smym_bayern_region_night_vigil_prays_party_oct_9_2026
ജര്‍മനി റേഗെന്‍സ്ബുര്‍ഗില്‍ വിശ്വാസത്തിന്റെ യുവവസന്തം; എസ്.എം.വൈ.എം ബയേണ്‍ റീജിയണ്‍ നൈറ്റ് വിജിലും പ്രെയ്സ് പാര്‍ട്ടിയും ഭക്തിസാന്ദ്രമായി
over_1800_arrested_after_looting_during_protests_france_oct_18_2026
ജര്‍മനി ഫ്രാന്‍സില്‍ ജനജീവിതച്ചെലവിനെതിരായ പ്രക്ഷോഭം അക്രമാസക്തമായി; കൊള്ളയും തീവെപ്പും, 1,800~ലധികം പേര്‍ അറസ്ററില്‍ ; ചരിത്രപ്രസിദ്ധമായ സിറ്റി ഹാള്‍ കത്തിച്ചു
wmc_german_province_new_office_bearers_2026_28_oct_17_2026
ജര്‍മനി വേള്‍ഡ് മലയാളി കൗണ്‍സില്‍ ജര്‍മ്മന്‍ പ്രൊവിന്‍സ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു ; 2026/28 വര്‍ഷത്തെ ഭരണസമിതി നിലവില്‍ വന്നു
bochum_fire_accident_malayalees_mortals_proceedings_finished_to_send_to_kerala_oct_16_2026
ജര്‍മനി ബോഹും ദുരന്തം: മൂന്ന് മലയാളികളുടെയും നടപടിക്രമങ്ങള്‍ 72 മണിക്കൂറിനകം പൂര്‍ത്തിയായി; മൃതദേഹങ്ങള്‍ ഒരേ വിമാനത്തില്‍ നാട്ടിലെത്തിക്കും; വിമാന സമയം തിങ്കളാഴ്ച വ്യക്തമാകും